‘കോൺഗ്രസിൽ സ്വജനപക്ഷപാതവും അഴിമതിയും’ റാന്നിയിൽ 368 പേർ സിപിഐ എമ്മിനൊപ്പം ചേർന്നു

0
64

 

 

റാന്നിയിൽ 125 കുടുംബങ്ങളിൽ നിന്നായി 368 കോൺഗ്രസുകാർ സിപിഐ എമ്മിനൊപ്പം. പുതുശേരിമല, മന്ദമരുതി, വാളിപ്ലാക്കൽ എന്നിവിടങ്ങളിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പുതുതായി എത്തിയവരെ രക്തഹാരം അണിയിച്ച് സ്വീകരിച്ചു. റാന്നി പഞ്ചായത്ത്‌ മുൻ വൈസ്‌ പ്രസിഡന്റ്‌ ടി പി അജിയും സിപിഐ എമ്മിലെത്തി.

കോൺഗ്രസിലെ സ്വജനപക്ഷപാതവും അഴിമതിയുമാണ് പരമ്പരാഗത കോൺഗ്രസുകാരായിരുന്ന കുടുംബങ്ങളെ ബന്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചത്‌. പിണറായി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും പ്രതിസന്ധിഘട്ടത്തിലും സിപിഐ എം പ്രവർത്തകർ തങ്ങൾക്കൊപ്പം നിന്നതുമാണ് പാർടിയിലേക്ക് ആകർഷിച്ചതെന്ന്‌ മുതിർന്ന അംഗം മന്ദമരുതി കൈതമംഗലത്ത് ചിന്നമ്മ ചാക്കോ പറഞ്ഞു.

പുതുശേരിമലയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഭാരവാഹികളായ സി ടി യോഹന്നാൻ, ജേക്കബ് ജോൺ, ജോർജ്‌ വർഗീസ്, രാജു വെട്ടിത്തറ, റെനി മാത്യു, ടി ടി മാത്യു, ജേക്കബ് ജോൺ, ബാബു പുത്തൻപറമ്പിൽ, പി എം ജോൺ, ബോവസ് വർഗീസ്, ലൈജു ജോൺ, ജോസഫ് തോമസ്, സുബി ഓലമാവുങ്കൽ എന്നിവരുടേതടക്കം 63 കുടുംബങ്ങളാണ് സിപിഐ എമ്മിനോടൊപ്പം വന്നത്. മന്ദമരുതിയിൽ സുബി നിറംപ്ലാക്കൽ, ചിന്നമ്മ ചാക്കോ, റെജി മഠത്തിപ്പറമ്പിൽ, ബിജു പഴമണ്ണിൽ, ഷീബ മഠത്തിപ്പറമ്പിൽ, സാബു പുത്തൻപറമ്പിൽ എന്നിവരുടേത് ഉൾപ്പെടെയുള്ള 41 കോൺഗ്രസ് കുടുംബങ്ങളാണ് എത്തിയത്.

വാളിപ്ലാക്കൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി പി അജിയുടെ നേതൃത്വത്തിൽ കെ എ അനീഷ്‌കുമാർ, അനിൽ ആനന്ദൻ, വി പി ശശി, പി അജയകുമാർ, മനീഷ് വിജയൻ, അമ്പിളി കുമാർ, ടി എം ജേക്കബ്, എബ്രഹാം തോമസ്, ബീന മാത്യു, വി എച്ച് വഹാബ് എന്നിവരുടേത്‌ ഉൾപ്പെടെ 18 കുടുംബങ്ങളാണ് സിപിഐ എമ്മിലേക്ക് വന്നത്.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം രാജു ഏബ്രഹാം, ഏരിയ സെക്രട്ടറി പി ആർ പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം കോമളം അനിരുദ്ധൻ, ബെന്നി പുത്തൻപറമ്പിൽ, ലോക്കൽ സെക്രട്ടറിമാരായ ടി എൻ ശിവൻകുട്ടി, ബെഞ്ചമിൻ ജോസ് ജേക്കബ്, ഏരിയ കമ്മിറ്റി അംഗങ്ങളായ വി കെ സണ്ണി, ശശികല രാജശേഖരൻ എന്നിവർ സംസാരിച്ചു.