ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) തീപിടിത്തം. അത്യാഹിത വിഭാഗത്തോട് ചേർന്നായിരുന്നു അപകടം.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങി.