Wednesday
17 December 2025
31.8 C
Kerala
HomeKeralaകാലവർഷം വീണ്ടും സജീവമാകുന്നു, തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

കാലവർഷം വീണ്ടും സജീവമാകുന്നു, തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

 

സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകൾക്കാണ് മഴമുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല.

RELATED ARTICLES

Most Popular

Recent Comments