സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉടൻ തുറക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡും ലോക്‌ഡൗണും ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലയാണിത്.
ഈ മേഖലയിലെ ടൂറിസം ഗൈഡുമാരുൾപ്പെടെയുള്ളവരെ സഹായിക്കും. ഇതിനായി ഇൻസെന്റീവ് ഏർപ്പെടുത്തും. വിദേശ, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികൾ നടപ്പാക്കും. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവ് വർധിപ്പിക്കാൻ നടപടിയെടുക്കും. പഞ്ചായത്തുകളിൽ ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.