Wednesday
17 December 2025
26.8 C
Kerala
HomeIndiaലക്ഷദ്വീപിൽ ബീഫ് ഒഴിവാക്കിയതടക്കം രണ്ട് ഉത്തരവുകള്‍ക്ക് സ്റ്റേ; പട്ടേലിന് തിരിച്ചടി

ലക്ഷദ്വീപിൽ ബീഫ് ഒഴിവാക്കിയതടക്കം രണ്ട് ഉത്തരവുകള്‍ക്ക് സ്റ്റേ; പട്ടേലിന് തിരിച്ചടി

ലക്ഷദ്വീപ് അഡ്മ്‌നിസ്‌ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്‌കൂളുകളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്, ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് എന്നിവയാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നടപടി. ദ്വീപ് സ്വദേശിയായ സ്വദേശിയായ അജ്‌മല്‍ അഹമ്മദിന്‍റെ പൊതു താല്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. കേന്ദ്രസര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള സമയം കോടതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

RELATED ARTICLES

Most Popular

Recent Comments