തിരുവനന്തപുരത്തെ നന്ദൻകോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പളി സ്വദേശി മനോജ് കുമാർ, ഭാര്യ രജ്ഞു (38), മകൾ അമൃത (16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.
ഞായറാഴ്ച രാത്രി ബോധരഹിതനായി കണ്ടെത്തിയ മനോജിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു. അയൽവാസികൾ തിരികെയെത്തിയപ്പോൾ മനോജിൻറെ ഭാര്യയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചാലയിൽ സ്വർണ പണിക്കാരനായ മാനോജിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. പ്രാഥമിക സൂചനകൾ അനുസരിച്ച് സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.