രാജ്യത്ത് പുതിയ വാക്‌സിൻ നയം ഇന്നുമുതൽ

0
17

 

പുതിയ വാക്‌സിൻ നയം ഇന്നുമുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇന്നുമുതൽ കൊവിഡ് വാക്‌സിൻ സൗജന്യമായി ലഭിക്കും.

45വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിൻ സൗജന്യമായി ലഭിച്ചിരുന്നത്. ഡിസംബർ മാസത്തോടെ സമ്പൂർണ വാക്‌സിനേഷൻ യാഥാർത്ഥ്യമാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം.

75 ശതമാനം വാക്‌സിൻ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും. 0.25 ശതമാനം വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം. രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്‌സിൻ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങൾക്കുള്ള വാക്‌സിൻ ക്വാട്ട നിശ്ചയിക്കുക.

കൊവിഷീൽഡിന് 780 രൂപയും കൊവാക്‌സിന് 1,410 രൂപയും സ്പുടിനിക് വാക്‌സിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാനാകുക. വാക്‌സിൻ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികൾക്ക് പരമാവധി 180 രൂപവരെ സർവീസ് ചാർജ് ഈടാക്കാം.0.25 ശതമാനം വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം. ഡിസംബർ മാസത്തോടെ രാജ്യത്ത് സമ്പൂർണ വാക്‌സിനേഷൻ യാഥാർത്ഥ്യമാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം.