Thursday
18 December 2025
24.8 C
Kerala
HomeKeralaഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കര്‍ശന നിയന്ത്രണങ്ങള്‍ തുടരും

ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കര്‍ശന നിയന്ത്രണങ്ങള്‍ തുടരും

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണ്‍ ഇന്നും കൂടി തുടരും. ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. അവശ്യ സര്‍വീസുകള്‍ക്കും ആരോഗ്യമേഖലക്കും മാത്രമാണ് അനുമതി. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉച്ചക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകള്‍ക്ക് ശേഷമാണ് ഇന്നലെയും ഇന്നും സമ്ബൂര്‍ണ ലോക്‌ഡൌണ്‍. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ ഉണ്ടാകൂ എന്ന നിര്‍ദേശത്തില്‍ ഇളവ് അനുവദിച്ച് ഡിജിപി ഇന്നലെ ഉത്തരവിറക്കിയിരുന്നു.

ഹോം ഡെലിവറി പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ ഹോട്ടലുകളില്‍ പോയി പാഴ്‌സല്‍ വാങ്ങാം. പോകുന്നവര്‍ സത്യവാങ്മൂലം കരുതണമെന്നും ഉത്തരവില്‍ പറയുന്നു.ഇന്ന് ഉച്ചക്ക് ശേഷം കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും.

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.ഇളവുകള്‍ അനുവദിച്ചതിന് ശേഷമുള്ള സമ്ബൂര്‍ണ ലോക്‌ഡൌണായതിനാല്‍ പൊലീസ് നിരീക്ഷണവും നടപടിയും കര്‍ശനമാണ്.പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ ഇളവുകളോടുള്ള നിയന്ത്രണം തുടരും. 10.22 ശതമാനമാണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ നേരിടുന്ന വാക്‌സിന്‍ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി കൂടുതല്‍ ഡോസ് വാക്‌സിനും സംസ്ഥാനത്തിന് ലഭ്യമായിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments