ലോക്ഡൗണിനെത്തുടർന്നു സംസ്ഥാനത്തു നിർത്തിവച്ച മദ്യവിതരണം ഇന്നു പുനരാരംഭിക്കും. ബെവ്കോ ഔട്ട്ലെറ്റുകളിലൂടെയും ബാറുകളിലൂടെയുമാണു വിൽപ്പന. വിൽപ്പനശാലകൾക്കു മുന്നിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ പോലീസിനെ നിയോഗിക്കും.
ബെവ്ക്യൂ ആപ്പ് ഒഴിവാക്കി ഔട്ലെറ്റുകൾ വഴി നേരിട്ട് വിൽപന നടത്താനാണ് തീരുമാനം.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും മദ്യവിൽപന നടത്തുക.പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് ബെവ്ക്യു ആപ്പ് ഒഴിവാക്കാൻ തീരുമാനമെടുത്തത്. കോവിഡ് രണ്ടാം തരംഗത്തിൻറെ പശ്ചാത്തലത്തിൽ ഏപ്രിൽ 26നാണ് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ അടച്ചത്.
രാവിലെ 9 മണി മുതൽ വൈകിട്ട് 7 വരെയാണ് പ്രവൃത്തിസമയം. ബാറുകളിൽ നിന്ന് മദ്യം പാഴ്സലായി വാങ്ങാം. ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും മദ്യവിൽപന.