Wednesday
17 December 2025
30.8 C
Kerala
HomeEntertainmentഇന്ത്യയിൽ പബ്ജി വീണ്ടും എത്തുന്നു ; ഈ മാസം മുതൽ കളി തുടങ്ങാം

ഇന്ത്യയിൽ പബ്ജി വീണ്ടും എത്തുന്നു ; ഈ മാസം മുതൽ കളി തുടങ്ങാം

ഗെയിമേഴ്സിന്റെ ആവേശമായിരുന്ന പബ്ജി പേരുമാറ്റി വീണ്ടും ഇന്ത്യയിൽ എത്തുന്നു. ബാറ്റിൽ​ഗ്രൗണ്ട് എന്ന പേരിലെത്തുന്ന പബ്ജി ഈ മാസം 18 മുതൽ ലഭ്യമാകുമെന്നാണ് സുചന .

കേന്ദ്രസർക്കാർ നിരോധനത്തെ തുടർന്ന് മുഖംമിനുക്കി തിരികെയെത്തിയ പബ്ജി ഇന്ത്യയുടെ പ്രീ രജിസ്ട്രേഷൻ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. നിലവിൽ ആൻഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് മാത്രമാണ് പ്രീരജിസ്ട്രേഷൻ ചെയ്യാൻ കഴിയുന്നത്.

ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നാണ് ഗെയിമിൻ്റെ ഇന്ത്യൻ പേര്. പ്രീരജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും മറ്റും ലഭിക്കുമെന്ന് ഡെവലപ്പർമാരായ ക്രാഫ്റ്റൺ അറിയിച്ചു. ഗെയിം ഡൗൺലോഡിൻ്റെ സമയത്ത് ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കാനാവും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഗെയിം പ്രീരജിസ്റ്റർ ചെയ്യാൻ കഴിയും. https://www.battlegroundsmobileindia.com/ എന്ന സൈറ്റ് വഴിയും പ്രീരജിസ്റ്റർ ചെയ്യാം

RELATED ARTICLES

Most Popular

Recent Comments