പട്ടികവർഗ വിദ്യാർഥികൾക്ക്‌ 37,717 ലാപ്‌ടോപ്

0
46

ഡിജിറ്റൽ പഠന ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സർക്കാർ നൽകുന്ന 37,717 ലാപ്ടോപ് ഒന്നോ രണ്ടോ ആഴ്ചയ്‌ക്കകം പട്ടികവർഗ വിദ്യാർഥികൾ‌ക്ക്‌ ലഭിക്കുമെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു.
പഠനം പൂർത്തിയായവരിൽ പലർക്കും തൊഴിൽ ലഭിക്കുന്നില്ലെന്നത്‌ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അഭിരുചിക്കനുസരിച്ച് തൊഴിൽ ലഭ്യമാക്കാൻ സർക്കാർ സജീവമായി ഇടപെടും. പട്ടികജാതി–-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെ തെരഞ്ഞെടുത്ത് രാജ്യത്തെ മുൻനിര സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളിലേക്കയക്കും. സംസ്ഥാനത്ത് പരിശീലന സ്ഥാപനങ്ങളുണ്ടെങ്കിലും അത് വേണ്ടത്ര ഗുണകരമാകുന്നുണ്ടോയെന്നത് സംശയമാണ്. ഏതെങ്കിലും ജില്ലകളിൽ പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കേണ്ടതുണ്ടെങ്കിൽ പരിശോധിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.