സിപിഐ എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി

0
15

സിപിഐ എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ഉടന്‍ തുടക്കമാവും. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം നാല് ദിവസം നീണ്ടു നില്‍ക്കും.

പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ സമ്മേളന പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംഘടനാ, രാഷ്ട്രീയ റിപ്പോർട്ടുകൾ അവതരിപ്പിക്കും.’നവ കേരളത്തിൻറെ പുതുവഴികൾ’ എന്ന രേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. 530 ഓളം പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 30 വർഷത്തിനുശേഷമാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്.