സിപിഐ എം സംസ്ഥാന സമ്മേളനം; പതാക ജാഥയ്ക്ക് കയ്യൂരിൽ തുടക്കം

0
2

സിപിഐ എം സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കയ്യൂരിൽനിന്ന്‌ കൊല്ലത്തേക്ക് പ്രയാണം ആരംഭിച്ചു. തേജസ്വിനിക്കരയിലെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനക്കുശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജാഥാ ലീഡർ സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജിന് പതാക കൈമാറി. അത്‌ലീറ്റുകളുടെ അകമ്പടിയോടെയാണ്‌ ജാഥാപ്രയാണം. സംസ്ഥാനകമ്മിറ്റി അംഗം വത്സൻ പനോളി മാനേജരായ പതാകജാഥയിൽ കണ്ണൂർ ജില്ലാകമ്മിറ്റി അംഗം കെ അനുശ്രീ സ്ഥിരാംഗമാണ്‌. മുഴക്കോം, ചെറുവത്തൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കാലിക്കടവിൽവച്ച്‌ കണ്ണൂരിലേക്ക്‌ സ്വീകരിക്കും. കാലിക്കടവിൽ പൊതുയോഗവുമുണ്ട്‌.

സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു നയിക്കുന്ന ദീപശിഖാ ജാഥ മാർച്ച് രണ്ടിന് വയലാറിൽ പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത നയിക്കുന്ന കൊടിമര ജാഥ അഞ്ചിന് ശൂരനാട് പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും.മാർച്ച്‌ ആറു മുതൽ ഒമ്പതുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക.