ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായി

0
101

ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായതായി പ്രതിരോധവൃത്തങ്ങള്‍. സൈന്യം നിര്‍മിച്ച ടെന്റുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നീക്കിയതായാണ് വിവരം. ഡെപ്‌സാങ്ങിലും ഡെംചോക്കിലുമാണ് സൈനിക പിന്മാറ്റം നടത്തിയത്. ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ മേഖല സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി.

സൈനിക പിന്മാറ്റം സ്ഥിരീകരിക്കും. ഇതിനു ശേഷം നാളെ പട്രോളിങ് പുനഃരാരംഭിക്കാനാണ് നീക്കം.2020 ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മേഖലയില്‍ ഇരു സൈന്യവും പട്രോളിങ് പുനഃരാരംഭിക്കാന്‍ ഒരുങ്ങുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ നാല് വര്‍ഷമായി തുടരുന്ന നയതന്ത്ര, സൈനിക ഭിന്നതകള്‍ക്ക് അവസാനം കുറിക്കുന്നതുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് കരാറില്‍ കഴിഞ്ഞയാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് ധാരണയായത്. 2020 മെയ്-ജൂണ്‍ മാസങ്ങളില്‍ ഗാല്‍വാനില്‍ നടന്ന സൈനിക ഏറ്റുമുട്ടലിന് ശേഷമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം വഷളായത്.