ഝാർഖണ്ഡിൽ ബിജെപിക്ക് തിരിച്ചടി; രണ്ട് മുൻ ബിജെപി എംഎൽഎമാർ പാർട്ടി വിട്ടു

0
84

ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി. രണ്ട് മുൻ ബിജെപി എംഎൽഎമാർ പാർട്ടി വിട്ട് ജെഎംഎമ്മിൽ ചേർന്നു. ലോയിസ് മറാണ്ഡിയും കുനാൽ സാരംഗിയും പാർട്ടി വിട്ടു.

പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര അച്ചടക്കം ദുര്‍ബലമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പാര്‍ട്ടി വിട്ടത്. രാജിക്കത്ത് ബിജെപി അധ്യക്ഷന് കൈമാറിയതായി ഇരുവരും വ്യക്തമാക്കി. 2014ല്‍ ഹേമന്ത് സോറനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയയാളാണ് മറാണ്ഡി. പാര്‍ട്ടിയുമായി കുറച്ചുകാലം മുന്‍പ് തന്നെ അകലത്തിലായിരുന്ന കുനാല്‍ സാരംഗി ബിജെപി വക്താവ് സ്ഥാനം രാജിവച്ചതും വലിയ വാര്‍ത്തയായിരുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപി എംഎല്‍എ കേദാര്‍ ഹസ്ര പാര്‍ട്ടി വിട്ട് ജെഎംഎലില്‍ ചേര്‍ന്നിരുന്നു. എജിഎസിയു പാര്‍ട്ടി വിട്ട് ഉമാകാന്ത് രാജകും കഴിഞ്ഞ ദിവസം ജെഎംഎമ്മില്‍ ചേര്‍ന്നിരുന്നു.