പക്ഷിപ്പനി; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിൽ നിയന്ത്രണം

0
26

പക്ഷിപ്പനിയെ തുടർന്ന് കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിൽ നിയന്ത്രണവും പരിശോധനയും. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളെ നിയന്ത്രണ മേഖലകളായി പ്രഖ്യാപിച്ചു. പ്രഭവകേന്ദ്രത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് ബാധിത പ്രദേശം, നിരീക്ഷണ മേഖല പത്ത് കിലോമീറ്റർ ചുറ്റളവിലാണ്.

ഇവിടങ്ങളിലെ ഹാച്ചറികളിൽ ഡിസംബർ 31 വരെ പക്ഷികളുടെ വളർത്തൽ, കൈമാറ്റം, വില്പന എന്നിവ നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിർദേശിച്ചു.

കേരളത്തിൽ പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങൾ കൂടുന്നതിനെക്കുറിച്ച് പഠിച്ച് പ്രതിരോധമാർഗം നിർദേശിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെയും പരിശോധന നടത്തിയ ലാബുകളുടെയും റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് നിർദേശങ്ങൾ.