രാവിലെ വെറുംവയറ്റില് കാപ്പി കുടിക്കുന്ന ശീലം നല്ലതല്ലെന്ന് വിദഗ്ധർ

0
87

ഉറക്കമുണർന്ന ഉടൻ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. എന്നാല് രാവിലെ വെറുംവയറ്റില് കാപ്പി കുടിക്കുന്ന ശീലം നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഊർജ്ജ നില, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, സമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ

ഉറക്കമുണർന്നതിനുശേഷം കാപ്പി കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കൂടുന്നതിന് ഇടയാക്കും. കൂടാതെ, അമിതമായ കോർട്ടിസോളിൻ്റെ അളവ് ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് -2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ കാപ്പി വെറും വയറ്റിൽ കുടിക്കുന്നത് വർദ്ധിച്ച ഹൃദയമിടിപ്പ്, ഉത്കണ്ഠ എന്നിവയ്ക്ക് ഇടയാക്കും.

​ഒരു ദിവസം പല സമയത്തായി ധാരാളം കാപ്പി കുടിക്കുന്ന ആളുകളുണ്ട്. ഉറക്കത്തെയും ആരോ​ഗ്യത്തെയും ബാധിക്കാതെ കാപ്പി കുടിക്കണമെങ്കിൽ ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുൻപായിരിക്കണം അവസാനത്തെ കാപ്പി കുടിക്കേണ്ടത്.ഉദാഹ​രണത്തിന് രാത്രി 10 മണിക്കാണ് ഉറങ്ങുന്നതെങ്കിൽ അവസാനത്തെ ​ഗ്ലാസ് കാപ്പി വൈകിട്ട് നാല് മണിക്കായിരിക്കണം കുടിക്കേണ്ടത്. ഇത് ഉറങ്ങാൻ സമയം ആകുമ്പോഴേക്കും കാപ്പിയുടെ ഉന്മേഷം കുറഞ്ഞ് വരാനും നല്ല ഉറക്കത്തിനും സഹായിക്കും.

ചിലർക്ക് കാപ്പി വലിയ രീതിയിലുള്ള മാറ്റം വരുത്താറില്ല. ഇത് പകൽ ഉറക്കത്തിന് പോലും തടസമാകാറില്ല. എന്നാൽ ചിലരുടെ ശരീരത്തിൽ വലിയ രീതിയിൽ കഫീൻ പ്രവർത്തിക്കുകയും ഉറക്കത്തെ വരെ ബാധിക്കുകയും ചെയ്യാം. എങ്ങനെയാണ് ശരീരത്തിൽ കഫീൻ്റെ ഫലങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാത്തവർ തീർച്ചയായും കാപ്പി കുടിക്കുന്നതും ഉറക്കവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും കാപ്പി കുടിക്കുന്നതിൽ മാറ്റം കൊണ്ടു വരണം.