പാരിസ് ഫാഷന്‍ വീക്കില്‍ മനം കവർന്നു ആലിയ ഭട്ടും ഐശ്വര്യ റായിയും

0
53

പാരിസ് ഫാഷന്‍ വീക്കില്‍ ഇത്തവണയും ഐശ്വര്യ റായ് തന്റെ പതിവ് തെറ്റിച്ചില്ല. ചുവപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ റാംപ് വാക്ക് നടത്തിയ ഐശ്വര്യ എല്ലാവരുടേയും മനം കവര്‍ന്നു. പ്രശസ്ത കോസ്മെറ്റിക് ബ്രാൻഡായ ലോറിയലിൻ്റെ ബ്രാൻഡ് അംബാസഡർമാരാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ഐശ്വര്യ റായിയും. പാരീസ് ഫാഷൻ വീക്ക്, കാൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി അന്താരാഷ്ട്ര പരിപാടികളിൽ ഇരുവരും പങ്കെടുത്തിട്ടുണ്ട്.

ചുവപ്പ് ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ അതിസുന്ദരിയായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. അഴിച്ചിട്ട മുടിയും ചുവപ്പ് ലിപ്സ്റ്റിക്കും താരത്തിന്റെ അഴക് കൂട്ടി. റാംപില്‍ ചുവടുവെയ്ക്കുന്നതിനിടെ കാഴ്ച്ചക്കാര്‍ക്കുനേരെ ഫ്‌ളെയിങ് കിസ് പറത്തിയ ഐശ്വര്യ കൈകള്‍ കൂപ്പി ‘നമസ്‌തേ’ പറഞ്ഞാണ് റാംപ് വാക്ക് അവസാനിപ്പിച്ചത്.

ബോളിവുഡ് താരം ആലിയ ഭട്ടും പാരിസ് ഫാഷന്‍ വീക്കില്‍ അരങ്ങേറി. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത ഡിസൈന്‍ ചെയ്ത കറുപ്പ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ജംപ് സ്യൂട്ടും മെറ്റാലിക് സില്‍വര്‍ ബസ്റ്റിയറും ധരിച്ചായിരുന്നു ആലിയയുടെ റാംപ് വാക്ക്. സില്‍വര്‍ മെറ്റാലിക് ഇയര്‍ റിങ്ങുകളും വെറ്റ് ഹെയറും പിങ്ക് ലിപ്സ്റ്റിക്കും താരത്തിന്റെ സൗന്ദര്യം കൂട്ടി.

പാരീസ് ഫാഷന്‍ വീക്കില്‍ ആദ്യമായാണ് ആലിയ പങ്കെടുക്കുന്നത്. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത ഡിസൈന്‍ ചെയ്ത കറുപ്പ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ജംപ് സ്യൂട്ടും മെറ്റാലിക് സില്‍വര്‍ ബസ്റ്റിയറും ധരിച്ചായിരുന്നു ആലിയയുടെ റാംപ് വാക്ക്. സില്‍വര്‍ മെറ്റാലിക് ഇയര്‍ റിങ്ങുകളും വെറ്റ് ഹെയറും പിങ്ക് ലിപ്സ്റ്റിക്കും താരത്തിന്റെ സൗന്ദര്യം കൂട്ടി.പാരീസ് റണ്‍വേയില്‍ കൈവീശി, പുഞ്ചിരിച്ചുകൊണ്ട് കാണികള്‍ക്ക് ചുംബനങ്ങള്‍ വീശിയെറിഞ്ഞ് ആലിയ റാംപിലെ കൗതുകമായി.