ഫിറോസാബാദിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; നാല് പേർ മരിച്ചു

0
111

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് കെട്ടിടം തകർന്നത്. തുടർന്ന് പൊലീസ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് പടക്ക നിർമാണശാലയാണെന്ന് തിരിച്ചറിഞ്ഞത്. ഇവിടെ ധാരാളം സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നു. എന്നാൽ എങ്ങനെയാണ് സ്‌ഫോടനമുണ്ടായതെന്ന് വ്യക്തമല്ല.

പത്തുപേരാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് അറിഞ്ഞതോടെ പത്തുപേരെയും പുറത്തെത്തിക്കാന്‍ ശ്രമം നടത്തി. ഇതില്‍ നാലുപേരെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അതേസമയം, കൂടുതല്‍ ആളുകള്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. വീട്ടിനുള്ളിലാണ് പടക്ക നിര്‍മ്മാണം നടത്തിവരുന്നത്. ഇതിന് നിയമപരമായി രേഖകളുണ്ടോ എന്നതുള്‍പ്പെടെ വ്യക്തമല്ല