താനും ടൊവിനോയും ഇന്നിവിടെ നിൽക്കാൻ കാരണം മലയാള സിനിമയാണ്; മഞ്ജു വാര്യർ

0
70

നിങ്ങളുടെ സ്നേഹമുള്ളേടത്തോളം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് മഞ്ജു വാര്യർ. മലയാള സിനിമ ഒരു ചെറിയ സങ്കടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മൈ-ജി ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു താരത്തിൻ്റെ പ്രസ്താവന. നടൻ ടൊവിനോ തോമസും ഒപ്പമുണ്ടായിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും ആരോപണങ്ങളും വിവാദങ്ങളും ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം.

താനും ടൊവിനോയും ഇന്നിവിടെ നിൽക്കാൻ കാരണം മലയാള സിനിമയാണ്. ഇപ്പോൾ മലയാള സിനിമ കടന്നു പോകുന്നത് ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ്. എല്ലാം കലങ്ങി തെളിയട്ടെ, കാർമേഘങ്ങൾ ഒഴിയട്ടെ. നിങ്ങളുടെയൊക്കെ പിന്തുണയും സ്നേഹവും ഉള്ളിടത്തോളം കാലം മലയാള സിനിമയ്‌ക്ക് ഒന്നും സംഭവിക്കില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു.