ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകൻ ഇനി രാഹുൽ ദ്രാവിഡ്

0
70

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകൻ ഇനി രാഹുൽ ദ്രാവിഡ്. ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ നിയമനം. 2011, 2013 സീസണുകളിൽ ദ്രാവിഡ് രാജസ്ഥാനെ പരിശീലിപ്പിച്ചിരുന്നു. നിലവിലെ കോച്ച് കുമാർ സംഗക്കാരയായിരിക്കും ക്രിക്കറ്റ് ഡയറക്ടർ.

2011 മുതൽ 2013 വരെ റോയൽസിനായി ഐപിഎല്ലിൽ കളിച്ച ദ്രാവിഡ്, 2014, 2015 വർഷങ്ങളിൽ ടീമിന്റെ മെന്ററായും പ്രവർത്തിച്ചു. 2021 നവംബറിൽ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത ദ്രാവിഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും,

2023 ലെ ഏകദിന ലോകകപ്പിലും ടീമിനെ ഫൈനലിലേക്ക് നയിച്ചിരുന്നു‌. രണ്ട് തവണയും കലാശപ്പോരാട്ടത്തിൽ വീണ ഇന്ത്യ പക്ഷേ ടി20 ലോകകപ്പിൽ മുത്തമിട്ട് ദ്രാവിഡിന്റെ വിടവാങ്ങൽ അവിസ്മരണീയമാക്കി.