ഒമാൻ തീരത്ത് കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒൻപത് ജീവനക്കാരെ രക്ഷപെടുത്തി ഇന്ത്യൻ നാവിക സേന

0
184

ഒമാൻ തീരത്തു നിന്നും കുറച്ചു മാറി ഓയിൽ ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഇന്ത്യക്കാരിൽ 8 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. ഒരു ശ്രീലങ്കൻ പൗരനെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. 13 ഇന്ത്യക്കാരിയാണ് കാണാതായത്. ഇന്ത്യൻ യുദ്ധക്കപ്പലുമായി നാവികസേന രക്ഷാദൗത്യത്തിനെത്തി 8 പേരെ രക്ഷപെടുത്തി.

ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി തിങ്കളാഴ്ചയാണ് എംടി ഫാല്‍ക്കണ്‍ പ്രെസ്റ്റീജ് എണ്ണക്കപ്പല്‍ മറിഞ്ഞത്. കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ഉള്‍പ്പെടെ 16 ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് ഒമാന്‍ മാരിടൈം സുരക്ഷാസെന്റര്‍ അറിയിച്ചു.

എംടി ഫാൽക്കൺ പ്രസ്റ്റീജ് എന്ന എണ്ണക്കപ്പലിൽ ഉണ്ടായിരുന്നവരെ കണ്ടെത്താനായിട്ട് ഒമാൻ അധികൃതരുടെ സഹായത്തോടെയിട്ടുള്ള തിരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ നാവികസേനയും അറിയിച്ചിട്ടുണ്ട്. കപ്പിലെ ഒരു ജീവനക്കാരൻ മരിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ ഇയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല.