ഗംഭീറിന് കീഴിൽ സഞ്ജുവിന് പുതിയ തുടക്കമോ?

0
150

ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരയിൽ മിന്നുന്ന പ്രകടനം നടത്തിയ സഞ്ജുവിനെ കുറിച്ച് പുതിയ ടീം കോച്ചിന് നല്ല അഭിപ്രായമാണുള്ളത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ അവസരം ലഭിച്ചില്ലെങ്കിലും നാലാം മത്സരത്തിൽ അഞ്ചാമത് ഇറങ്ങി പുറത്താകാതെ നിന്ന താരം ഏഴ് പന്തിൽ രണ്ട് ബൗണ്ടറികളടക്കം 12 റൺസ് നേടി. പരമ്പരയിലെ അവസാന മത്സരത്തിൽ 45 പന്തിൽ നാല് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 58 റൺസെടുത്താണ് താരം മടങ്ങിയത്.

ഈ പ്രകടനവും കോച്ചിന്റെ മനസിലിരിപ്പും വെച്ച് സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീം ആദ്യ ഇലവനിൽ സ്ഥിരം അവസരമുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. പോയ വർഷങ്ങളിൽ ലഭിച്ച അവസരം പാഴാക്കിയെന്നുള്ള വിമർശനങ്ങൾക്ക് മറുപടി കൂടിയായിരിക്കും ഗൗതം ഗംഭീറിന് കീഴിലുള്ള സഞ്ജു സാംസണിന്റെ പ്രകടനം. ഇക്കഴിഞ്ഞ ഐ.പി.എല്ലിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ ടി20 ലോക കപ്പിനുള്ള ഇന്ത്യൻ സംഘത്തിലെത്തിച്ചത്.

ഗംഭീർ ചുമതലയേറ്റതോടെ കീപ്പർ-ബാറ്റർ റോളിൽ തിളങ്ങാനുള്ള യോഗം സഞ്ജുവിന് കൈവന്നേക്കുമെന്നാണ് കരുതുന്നത്. യുഎസ്എ, കരീബിയൻ ദ്വീപുകളിലേക്കും പോകുന്ന ഇന്ത്യൻ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായി ബാറ്റർമാരെ തിരഞ്ഞെടുത്തപ്പോൾ ഗംഭീർ കുറിച്ച വാക്കുകളാണ് ഈ പ്രതീക്ഷക്ക് ആധാരം.”നിങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച പരിചയമുണ്ട്. ഇനി കാത്തിരിക്കേണ്ട ഒരു തുടക്കക്കാരനല്ല നിങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റ് ആസ്വദിച്ച്‌. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി. ഇപ്പോൾ നിങ്ങൾക്ക് ലോകകപ്പ് കളിക്കാൻ അവസരമുണ്ട്. അതിനാൽ, സഞ്ജു തന്റെ കഴിവെന്താണെന്ന്ത് ലോകത്തെ കാണിക്കുമെന്ന് പ്രതീക്ഷിക്കാം”.