സംസ്ഥാനത്ത് ഇന്ന് 11 പേർ പനി ബാധിച്ച് മരിച്ചു

0
140

സംസ്ഥാനത്ത് ഇന്ന് 11 പേർ പനി ബാധിച്ച് മരിച്ചു. 12,204 പേർ ഇന്ന് പനി ബാധിച്ച് ചികിത്സ തേടി. തിരുവനന്തപുരത്ത് നാല് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 173 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 22 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നാലുപേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര കെയര്‍ ഹോമിലെ അന്തേവാസികളാണ് നാലു പേരും. ഇതോടെ സംസ്ഥാനത്ത് ആകെ കോളറ ബാധിതരുടെ എണ്ണം 12 ആയി. ഇതില്‍ 11 പേരും തിരുവനന്തപുരത്താണ്. കാസര്‍ഗോഡ് ഉള്ള ഒരാളും കോളറ ബാധിച്ച് ചികിത്സയിലാണ്.

11 പേരാണ് ഇന്ന് പനി ബാധിച്ചു മരിച്ചത്. ഒരാള്‍ മഞ്ഞപ്പിത്തം ബാധിച്ചും നാലുപേര്‍ എലിപ്പനി ബാധിച്ചുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോളറ പടരാതിരിക്കാൻ കെയർ ഹോമുകൾ നടത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി വരുന്നു.