കണ്ണൂരിൽ പന്ത്രണ്ട് വയസ്സുള്ള മകനെ പീഡിപ്പിച്ച പിതാവിന് 96 വർഷം കഠിന തടവ് വിധിച്ച് മാഞ്ചേരി പോക്‌സോ കോടതി

0
132

മകനെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മാഞ്ചേരി പ്രത്യേക പോക്‌സോ കോടതി 96 വർഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും വിധിച്ചു. പന്ത്രണ്ട് വയസ്സുള്ള മകനെ പീഡിപ്പിച്ച കണ്ണൂർ കൂത്തുപറമ്പ് സ്വദേശി (42)നാണ് മാഞ്ചേരി പ്രത്യേക പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ശിക്ഷ വിധിച്ചത്. പിഴയടച്ചാൽ തുക കുട്ടിക്ക് നൽകണമെന്നും നിർദേശമുണ്ട്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എ സോമസുന്ദരൻ 18 സാക്ഷികളെ വിസ്തരിച്ചു.

പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കയച്ചു. 2022 ഏപ്രില്‍ 14-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുറത്ത് പോയ മാതാവ് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. അരിക്കോട് പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന സി വി ലൈജു മോന്‍, അബ്ബാസലി, സബ് ഇന്‍സ്പെക്ടര്‍ എം കബീര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.