ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു

0
112

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. പാർലമെൻ്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയാണ് പ്രോടേം സ്പീക്കർക്ക് കത്ത് നൽകിയത്. ഇന്ത്യാ മുന്നണി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോൾ ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴങ്ങിയാണ് പ്രതിപക്ഷം രാഹുലിനെ സ്വാഗതം ചെയ്തത്. ഭരണപക്ഷത്തെ നോക്കിയും ഭരണഘടന ഉയർത്തിക്കാട്ടിയുമാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.