ഇന്ത്യയിലെ ഇവിഎമ്മുകൾ ബ്ലാക്ക് ബോക്‌സാണ്, അത് പരിശോധിക്കാൻ ആരെയും അനുവദിക്കില്ല; രാഹുൽ ഗാന്ധി

0
59

ഇന്ത്യയിലെ വോട്ടെണ്ണൽ യന്ത്രങ്ങൾ ആരെയും പരിശോധിക്കാൻ അനുവദിക്കാത്ത ബ്ലാക്ക് ബോക്സുകളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇവിഎം അൺലോക്ക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചതിന് മഹാരാഷ്ട്രയിൽ നിന്നുള്ള എൻഡിഎയുടെ ലോക്‌സഭാ എംപി രവീന്ദ്ര വക്കറിൻ്റെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന മാധ്യമ റിപ്പോർട്ട് രാഹുലിൻ്റെ ട്വീറ്റ് പങ്കിട്ടു. ഇവിഎമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച് ടെസ്‌ല സ്ഥാപകനും സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോൺ മസ്‌കിൻ്റെ ട്വീറ്റിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിൻ്റെ പ്രതികരണം.

‘ഇന്ത്യയിലെ ഇ.വി.എം ഒരു ബ്ലാക് ബോക്സ് ആണ്. അവ സൂക്ഷ്മമായി പരിശോധിക്കാൻ ആരെയും അനുവദിക്കുന്നില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ​ഗുരുതരമായ ആശങ്കകൾ ഉയർന്നുവരുന്നു. സർക്കാർ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലാതാകുമ്പോൾ ജനാധിപത്യം വഞ്ചിക്കപ്പെടുന്നു’, രാഹുൽ എക്സിൽ കുറിച്ചു.

മുംബൈ നോർത്ത് വെസ്റ്റിൽനിന്നുള്ള ശിവസേന (ഏക്‌നാഥ് ഷിൻഡെ പക്ഷം) എംപി രവീന്ദ്ര വയ്ക്കർക്കെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. 48 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വയ്ക്കറിന്റെ ബന്ധുവായ മങ്കേഷ് പണ്ടിൽക്കർ ഇ.വി.എം അൺലോക്ക് ചെയ്യാൻ സാധിക്കുന്ന ഫോൺ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയത്. ജൂൺ നാലിന് വോട്ടെണ്ണുന്നതിനിടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് ഇയാൾ ഫോൺ ഉപയോഗിച്ചുവെന്ന് ഒരു സ്വതന്ത്ര സ്ഥാനാർഥിയാണ് പരാതി ഉന്നയിച്ചത്. തുടർന്ന്, റിട്ടേണിങ് ഓഫീസർ പോലീസിനെ സമീപിക്കുകയായിരുന്നു.

വോട്ടെണ്ണൽ യന്ത്രങ്ങളിൽ സംശയമുയർത്തി ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക് രം​ഗത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റും ചർച്ചയാകുന്നത്. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു ഇലോൺ മസ്ക് എക്സ് പ്ലാറ്റ്ഫോമിൽ അഭിപ്രായപ്പെട്ടത്.

എന്നാൽ, മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ രം​ഗത്തെത്തി. സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയറുകൾ ഉണ്ടാക്കാൻ സാധിക്കില്ലെന്ന് കരുതുന്നത് തെറ്റാണ്. സാധാരണ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന അമേരിക്കയുടേയും അല്ലെങ്കിൽ മറ്റിടങ്ങളിലേയും ഇലോൺ മസ്കിന്റെ കാഴ്ചപ്പാട് ശരിയായിരിക്കാം. എന്നാൽ, ഇന്ത്യയിലെ ഇ.വി.എമ്മുകൾ സുരക്ഷിതമാണെന്നു രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.