ആരാധകരിൽ ആവേശം പകർന്ന് ഉലകനായകന്‍റെ വില്ലൻ ലുക്ക്; ട്രെൻഡിങ്ങായി കൽക്കി ട്രെയിലർ

0
619

പ്രഭാസിനെ നായകനാക്കി നാ​ഗ് അശ്വിൻ സംവിധാനംചെയ്യുന്ന ചിത്രമാണ് കൽക്കി – എഡി 2898. കഴിഞ്ഞദിവസം ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രം വലിയ ചർച്ചയാവുകയാണ്. ചിത്രത്തിലെ ഉലകനായകൻ കമലഹാസൻറെ സാന്നിധ്യമാണ് ആരാധകരിൽ ആവേശം പകരുന്നത്.

കൽക്കിയിൽ ഒരു സുപ്രധാന വേഷത്തിൽ കമൽ ഹാസൻ ഉണ്ടാവുമെന്ന് നിർമാതാക്കളായ വൈജയന്തി മൂവീസ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. വില്ലൻ വേഷത്തിലാവും കമൽ എത്തുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കലി എന്നായിരിക്കും കമലിന്റെ കഥാപാത്രത്തിന്റെ പേരെന്നാണ് സൂചന. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

ദീപിക പദുകോണാണ് ചിത്രത്തിൽ നായികയായെത്തുക. അമിതാഭ് ബച്ചൻ, പശുപതി, ശോഭന, അന്നാ ബെൻ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.