ഇടുക്കിയിൽ രണ്ട് വയസുകാരിയെ ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി

0
58

ഇടുക്കിയിൽ രണ്ട് വയസുകാരിയെ ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് സ്വദേശി അന്നക്കുട്ടി (75), കൊച്ചുമകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. കഞ്ഞിക്കുഴി സ്വദേശി അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷാണ് ആക്രമണം നടത്തിയത്. ഇന്ന് വൈകുന്നേരമാണ് സംഭവം.

കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണം. കുടുംബത്തിലെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്നത്തിന്റെ വിവരം ലഭിച്ചിട്ടില്ല. 30 ശതമാനത്തോളം പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.