കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഭർത്താവ്

0
166

കർണാടകയിലെ തുംകുരു ജില്ലയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി. തുമകുരു ജില്ലയിലെ ഹോസ്പേട്ട് ഗ്രാമവാസിയായ പുഷ്പ (32)യാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. സംഭവത്തിൽ ഭർത്താവ് ശിവറാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി ശിവറാമും ഭാര്യയുമായുണ്ടായ വഴക്കാണ് അക്രമത്തിലേക്ക് നയിച്ചത്. പുഷ്പയുടെ തല അറുത്തുമാറ്റിയ ശേഷം മൃതദേഹം അടുക്കളയില്‍വെച്ച് കഷണങ്ങളാക്കുകയായിരുന്നു.

എട്ടു വയസ്സുള്ള കുട്ടിയുമായി ദമ്പതിമാർ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. തടിമില്‍ തൊഴിലാളിയാണ് ശിവറാം. ഇരുവരും തുടർച്ചയായി വഴക്കിട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.