ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം

0
160

ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പണ്ഡിറ്റ് പന്ത്മാർഗിലെ ബിജെപി ഓഫീസിലാണ് വൈകിട്ട് 4.25 ഓടെ തീപിടിത്തമുണ്ടായത്. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൂന്ന് ഫയർ എഞ്ചിനുകൾ തീയണക്കാനുള്ള ശ്രമത്തിലാണ്. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണ വിധേയമാക്കുമെന്നും പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.