കർണാടകയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഇരുപതുകാരിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി

0
96

കർണാടകയിലെ ഹുബ്ബള്ളിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഇരുപതുകാരിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ യുവാവ് വീട്ടിൽ കയറി കുത്തുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. അപകട വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.

ഹുബ്ബള്ളിയിലെ വീരപുര ലെയ്‌നിലാണ് സംഭവം. കൊല്ലപ്പെട്ട പെൺകുട്ടി അഞ്ജലി അംബിഗേര ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതിയായ വിശ്വ എന്ന ഗിരീഷ് ഒളിവിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

“വീർപുര ഓനി വില്ലേജിന് സമീപമുള്ള അഞ്ജലി എന്ന പെൺകുട്ടിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഒരു അക്രമി അവളെ അവരുടെ വീടിനുള്ളിൽ എത്തി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഈ ദാരുണമായ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്യുകയും ഇപ്പോൾ കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു.” ഹുബ്ബള്ളി ധാർവാഡ് എസ്പി ഗോപാൽ ബയക്കോട് പറഞ്ഞു.

പ്രതികളെ കണ്ടെത്താൻ പോലീസ് സംഘം രൂപീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.