ചങ്ങനാശേരിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം

0
59

ചങ്ങനാശേരിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം. പാറേൽ പള്ളിക്ക് സമീപത്തെ രണ്ട് വീടുകളിലാണ് മോഷണം നടന്നത്. ഒരിടത്ത് നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും മറ്റൊരു വീട്ടിൽ നിന്ന് 900 രൂപയും നഷ്ടപ്പെട്ടു. സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ പരാജയപ്പെട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിക്കും നാലുമണിക്കും ഇടയിലായിരുന്നു സംഭവം. പ്രദേശത്തെ ഒരു നിരീക്ഷണ ക്യാമറയില്‍ തമിഴ്‌നാട് സ്വദേശിയെന്ന് കരുതുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ചങ്ങനാശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.