മഞ്ഞപ്പിത്തം പടരുന്ന സാഹിചര്യത്തിൽ ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്

0
77

മഞ്ഞപ്പിത്തം പടരുന്ന സാഹിചര്യത്തിൽ ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെപ്പറ്റൈറ്റിസ്-എ പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും മന്ത്രി പറഞ്ഞു. വിനോദയാത്രയ്ക്ക് പോകുന്നവരിൽ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ വെള്ളം കുടിക്കുന്നത് ശ്രദ്ധിക്കണം.

മലിനമായ ജലസ്രോതസ്സുകൾ, മലിനജലം ഉപയോഗിച്ചുള്ള ഭക്ഷണം, ഐസ്, ശീതളപാനീയങ്ങൾ, പാത്രങ്ങൾ കഴുകൽ, മലിനമായ വെള്ളം ഉപയോഗിച്ച് കൈ കഴുകൽ, സെപ്റ്റിക് ടാങ്കുകളിലെ ചോർച്ചയിലൂടെ കിണർ വെള്ളം മലിനമാക്കൽ എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ്-എ പിടിപെടാം. ഹെപ്പറ്റൈറ്റിസ്-എ അണുബാധ ഗുരുതരമാകുമെന്നതിനാൽ മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ ജാഗ്രത പാലിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർഥിച്ചു.

മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ് ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിച്ചു വരുന്നു. മലപ്പുറം ചാലിയാർ, പോത്തുകൽ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ സ്വീകരിച്ചിരുന്ന പ്രതിരോധ-അവബോധ പ്രവർത്തനങ്ങൾ വിലയിരുത്തി ആക്ഷൻ പ്ലാൻ രൂപീകരിച്ചു. പോത്തുകല്ലിൽ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ചാലിയാറിലും പോത്തുകല്ലിലും യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്ത്രോതസുകളിലും ക്ലോറിനേഷൻ നടത്താൻ നിർദേശം നൽകി. എല്ലാ ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ജ്യൂസിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലം കൊണ്ട് മാത്രമേ നിർമ്മിക്കാവൂ. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ് പരിശോധന കർശനമാക്കി. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയ ചികിത്സ തേടണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുമ്പ് എല്ലായിടത്തേയും കുടിവെള്ള സ്ത്രോതസുകൾ ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താനും നിർദേശം നൽകി.

ഹെപ്പറ്റൈറ്റിസ്-എ ഏറെ അപകടം

രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും, എച്ച്.ഐ.വി, കരൾ രോഗങ്ങൾ തുടങ്ങിയ മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലുമാണ് തീവ്രമായ അസുഖം കാണപ്പെടുന്നത്. ലക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രോഗിയിൽ നിന്നും അടുത്ത സമ്പർക്കത്തിലൂടെ രോഗം പകരാൻ സാദ്ധ്യതയുണ്ട്. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗലക്ഷണങ്ങൾ

മഞ്ഞപ്പിത്തം പല രോഗങ്ങളുടേയും ലക്ഷണമാണ്. അതിനാൽ മഞ്ഞപ്പിത്തം എന്ത് കൊണ്ട് വന്നൂ എന്നറിഞ്ഞ് മാത്രമേ ചികിത്സിക്കാവൂ. ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തെ ബാധിച്ചാൽ 80-95% കുട്ടികളിലും, 10-25% മുതിർന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. 2 മുതൽ 6 ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.

ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിൽ ആവുക.) എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ടത്

ഹെപ്പറ്റൈറ്റിസ്-എ വൈറസ് മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂർണമായും ഭേദമാക്കാനാകും. അസുഖ ബാധിതർ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. സാധാരണ രോഗലക്ഷണങ്ങൾക്കുള്ള മരുന്നുകൾ മാത്രമേ ആവശ്യം വരാറുള്ളു. അംഗീകൃതമല്ലാത്ത മരുന്നുകളും, ആവശ്യമില്ലാത്ത മരുന്നുകളും ഉപയോഗിക്കുന്നതിലൂടെ കരളിന്റെ പ്രവർത്തനം കൂടുതൽ വഷളായി മരണം വരെ സംഭവിക്കാം.

പ്രതിരോധ മാർഗങ്ങൾ

· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

· തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുക.

· കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക

· സെപ്ടിക്ക് ടാങ്കും കിണറും തമ്മിൽ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പു വരുത്തുക

· ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.

· രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.

· 6 മാസത്തെ ഇടവേളയിൽ 2 ഡോസ് വാക്സിൻ എടുത്താൽ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാം.

 

 

 

 

 

മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ ഇരുമ്പ് പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് വീണ് 14 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവത്തിന് പിന്നിൽ ഞെട്ടിക്കുന്ന അനാസ്ഥ തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഈ ബോർഡ് സ്ഥാപിച്ച ഉടമയ്‌ക്കെതിരെ ഈ വർഷമാദ്യം ഒരു ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.

തിങ്കളാഴ്ച വൈകിട്ട് 4.30ന് ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ പന്ത് നഗറിലെ പെട്രോൾ പമ്പിന് സമീപമാണ് 120 അടി ഉയരമുള്ള പരസ്യ ബോർഡ് ശക്തമായ കാറ്റിലും മഴയിലും തകർന്നുവീണത്. സംഭവത്തിന് പിന്നാലെ പന്ത് നഗർ പൊലീസ് ഇന്നലെ ഉടമയായ ഭവേഷ് പ്രഭുദാസ് ഭിണ്ഡെയ്‌ക്കെതിരെ (51) കേസെടുത്തിട്ടുണ്ട്. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറായ ഇദ്ദേഹത്തിന്റെ പേരിലാണ് 10 വർഷത്തേക്ക് ഈ പരസ്യ ബോർഡിന്റെ കരാറുള്ളത്.

കോടതി രേഖകൾ പ്രകാരം, ഈ വർഷം ജനുവരി 24ന് മുളുണ്ട് പൊലീസ് സ്റ്റേഷനിൽ ഭിണ്ടെയ്‌ക്കെതിരെ ബലാത്സംഗത്തിനും പീഡനത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒടുവിൽ ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യവും അനുവദിച്ചു. “ഭവേഷ് പ്രഭുദാസിനെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്,” മുളുണ്ട് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ അജയ് ജോഷി പറഞ്ഞു.

2009ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും ഇയാൾ മത്സരിച്ചിട്ടുണ്ട്. അനുമതിയില്ലാതെ ബാനറുകൾ സ്ഥാപിച്ചതിന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എംഎംസി) നിയമപ്രകാരം 21 തവണ പിഴ ചുമത്തിയ സംഭവങ്ങളും, നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റുമായി (എൻഐ) ബന്ധപ്പെട്ട രണ്ട് കുറ്റങ്ങളും പ്രഖ്യാപിച്ചിരുന്നു. ബൗൺസിംഗ് പരിശോധിക്കുന്നതിന് സാധാരണയായി ബന്ധപ്പെട്ട പ്രവൃത്തി.

പന്ത് നഗർ പൊലീസ് സ്റ്റേഷനിൽ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത ഏറ്റവും പുതിയ എഫ്ഐആറിൽ, സെക്ഷൻ 304 (കുറ്റകരമായ നരഹത്യ), 338 (ഗുരുതരമായ മുറിവുണ്ടാക്കൽ), 337 (അശ്രദ്ധമൂലമുള്ള പ്രവൃത്തിയിലൂടെ മുറിവേൽപ്പിക്കൽ) എന്നിവ പ്രകാരം കേസെടുത്തു. പന്ത് നഗറിലെ പെട്രോൾ പമ്പിന് സമീപം സ്ഥിതി ചെയ്യുന്ന ഘാട്‌കോപ്പർ ഹോർഡിങ് അനുവദനീയമായ 40 x 40 അടിയേക്കാൾ വലുതാണ്. ഇതിന്റെ വലുപ്പം നാലിരട്ടിയോളം അധികമാണ് (120 x 120).

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള രക്ഷാദൗത്യം ചൊവ്വാഴ്ച വൈകിട്ട് വരെ തുടരുമെന്നാണ് റിപ്പോർട്ട്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ്റെ (ബിഎംസി) കണക്കനുസരിച്ച് അപകടത്തിൽ 75 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതിൽ 44 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 32 പേർ പ്രാഥമിക ചികിത്സകൾക്ക് ശേഷം ആശുപത്രി വിട്ടു.