തെലങ്കാനയിൽ നായയുടെ കടിയേറ്റ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
141

തെലങ്കാനയിലെ തന്തൂരിൽ നായയുടെ കടിയേറ്റ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വീട്ടിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് നായ ആക്രമിച്ചത്. മാതാപിതാക്കള് വീട്ടിലില്ലാത്ത സമയത്താണ് കുട്ടിയെ നായ ആക്രമിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ആ സമയത്ത് കുഞ്ഞിന്റെ മാതാപിതാക്കള്‍ തൊട്ടടുത്ത് ഒരു ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. നായയുടെ കടിയേറ്റ ഉടന്‍ തന്നെ കുഞ്ഞ് മരണപ്പെട്ടു. കുഞ്ഞിനെ ആക്രമിച്ചത് തെരുവുനായയല്ലെന്നും സമീപത്തെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായയാണെന്നും പൊലീസ് പറയുന്നു.