മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുന്നു; രണ്ടു പേർ മരിച്ചു

0
99
Liver infection as a human liver infected by the hepatitis virus as a medical concept for the viral disease causing inflammation symptoms.

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഇന്ന് രണ്ട് പേർ മരിച്ചു. നിലമ്പൂർ താലൂക്കിലാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോത്തുകൽ കോടാലിപ്പൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് രാവിലെ മരിച്ചത്. കരളിനെ ബാധിച്ച മഞ്ഞപ്പിത്തത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

പിന്നീട് കാളികാവ് സ്വദേശി ചന്ദ്രൻ്റെ മകൻ ജിഗിൻ്റെ (14) മരണവാർത്തയും വന്നു. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണമാണ് ജിഗിൻ്റേത്. ഇതോടെ അതീവ ജാഗ്രതയിലാണ് മേഖല.

ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ 5 മാസത്തിനിടെ 8 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3000 ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. നാളെ ചാലിയാർ, ചുങ്കത്തറ ഗ്രാമ പഞ്ചായത്തുകളിൽ ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. റെനീഷ് അടക്കം ജില്ലയിൽ ജീവൻ നഷ്ടപ്പെട്ടത് ആറു പേർക്കാണ്. ജനുവരി മുതൽ ഇങ്ങോട്ട് 3184 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി.1032 പേരിൽ രോഗം സ്ഥിരീകരിച്ചു.

പോത്തുകൽ, പൂക്കോട്ടൂർ, പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേർക്കാണ്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ്. വെള്ളിയാഴ്ച മരിച്ച റെനീഷിൻ്റെ കുടുംബത്തിലെ 9 വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചു. ഇതോടെ ചാലിയാർ പ്രദേശത്തെ ചികിത്സ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നിട്ടുണ്ട്.

മഴ തുടങ്ങിയാൽ രോഗവ്യാപനം കൂടുതൽ വേഗത്തിലാവാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. വീടുകയറിയുള്ള ബോധവൽക്കരണം, ക്ലോറിനേഷൻ മുതലായ മുൻകരുതലുകൾ കൈക്കൊള്ളുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

എ​ന്താ​ണ് വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്

വൈ​റ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സൂ​ക്ഷ്മ ജീ​വി​ക​ളു​ണ്ടാ​ക്കു​ന്ന രോ​ഗ​മാ​ണ് വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്. പ​നി, വി​ശ​പ്പി​ല്ലാ​യ്മ, ഓ​ക്കാ​നം, ഛർ​ദി, ക​ണ്ണി​നു മ​ഞ്ഞ​നി​റം, മൂ​ത്ര​ത്തി​ന് മഞ്ഞ​നി​റം തു​ട​ങ്ങി​യ​വ​യാ​ണ് സാ​ധാ​ര​ണ ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗം ഗു​രു​ത​ര​മാ​യാ​ൽ കരളി​ൻ്റെ പ്ര​വ​ർ​ത്ത​ന​ത്തി​നെ ബാ​ധി​ച്ച് മ​ര​ണം വ​രെ സം​ഭ​വി​ക്കാം. അ​തി​നാ​ൽ ത​ന്നെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​തെ ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സാ​രീ​തി​ക​ൾ തേ​ട​ണം.