ബഹ്‌റൈനിൽ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു

0
56

ബഹ്‌റൈനിൽ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. അൽ ലൂസിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എട്ട് നിലകളുള്ള കെട്ടിടത്തിൽ നിന്ന് 20 ഓളം പേരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

വിവരം അറിഞ്ഞ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ടീം സ്ഥലത്ത് എത്തി. വളരെ വേഗത്തില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ ഇവർക്ക് സാധിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയ താമസക്കാർക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.

തീ അണയ്ക്കാനായി സിവില്‍ ഡിഫന്‍സിന്റെ 8 വാഹനങ്ങളേയും നാല്‍പ്പതോളം ജീവനക്കാരേയുമായിരുന്നു വിന്യസിച്ചിരുന്നത്. മരിച്ചവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തീ പിടുത്തത്തിന്റെ കാരണം സംബന്ധിച്ച് സിവില്‍ ഡിഫന്‍സ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.