യുവേഫ ചാമ്പ്യൻസ് ലീഗ്; റയൽ മാഡ്രിഡ് ഫൈനലിൽ

0
56

ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ഫൈനലിൽ. രണ്ടാം പാദ സെമിയിൽ അവസാന നിമിഷം നേടിയ ഗോളിൽ റയൽ 2-1ന് ജയിച്ചു. ഇരുപാദങ്ങളിലുമായി 4-3ന്റെയും.

68ആം മിനിറ്റിൽ ബയേണാണ് മുന്നിലെത്തിയത് .88,91 മിനിറ്റുകളിലെ ഹോസേലുവിന്റെ ഇരട്ട ഗോളിൽ തിരിച്ചടിച്ചു റയൽ ജയിച്ചു കയറി. ഫൈനലിൽ ബൊറൂസിയ ഡോർട്മുണ്ടാണ് റയലിന്റെ എതിരാളികൾ. ജൂണ്‍ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.

നേരത്തേ പി.എസ്.ജിയെ സെമിയില്‍ തകര്‍ത്ത ഡോര്‍ട്ട്മുണ്ടാണ് ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ എതിരാളി. ഇന്നലെ പുലർച്ചെ നടന്ന മത്സരത്തിൽ രണ്ട് പാദങ്ങളിലായി 2-0ത്തിനാണ് ഡോർട്ട്മുണ്ടിന്റെ വിജയം.