ഛത്തീസ്ഗഡിൽ മകളെ പീഡിപ്പിച്ചയാളെ അമ്മയും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തി കെട്ടിത്തൂക്കി

0
119

ഛത്തീസ്ഗഡിലെ പ്രതാപ് പുരിയിൽ മകളെ പീഡിപ്പിച്ചയാളെ അമ്മയും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തി കെട്ടിത്തൂക്കി. അമ്മയും സഹോദരങ്ങളും സൂരജ്പൂർ പൊലീസ് കസ്റ്റഡിയിലാണ്. മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇയാൾ പലപ്പോഴും ശല്യം ചെയ്യാറുണ്ടെന്നും മെയ് ഒന്നിന് രാത്രി പെൺകുട്ടികളിലൊരാളെ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും വീട്ടുകാർ പറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചും മർദനവും മൂലമുള്ള മരണമാണെന്ന് കണ്ടെത്തി.