സസ്പെൻസ് അവസാനിച്ചു; റായ്ബറേലിയിലും അമേഠിയിലും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

0
184

സസ്പെൻസ് അവസാനിച്ചു. രാഹുൽ ഗാന്ധി റായ്ബറേലിയിലും, അമേഠിയിൽ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥൻ കിഷോരിലാൽ ശർമയും മത്സരിക്കും.

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി രാഹുൽ ഉടൻ റായ്ബറേലിയിലേക്ക് തിരിക്കും. വൻ ഘോഷ യാത്ര യായി നിർദ്ദേശപത്രിക സമർപ്പിക്കും. ഇന്നാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി

ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അമേഠിയിൽ പ്രതിഷേധം നടത്തിയിരുന്നു. ബാക്കിയുള്ള അഞ്ച് ഘട്ടങ്ങളിലായി 353 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇതിൽ 330 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്.