യുഎഇ രാജകുടുംബാംഗം ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; 7 ദിവസം ദുഃഖാചരണം

0
240

യുഎഇ രാജകുടുംബാംഗവും യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ അമ്മാവനുമായ ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. മരണവിവരം യുഎഇ പ്രസിഡൻഷ്യൽ കോടതി സ്ഥിരീകരിച്ചു.

അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ചെയര്‍മാനായും ഷേഖ് താനൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സുപ്രീം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്നു. അദ്ദേഹത്തിനോടുളള ആദരസൂചകമായി രാജ്യത്ത് ബുധനാഴ്ച മുതല്‍ ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

ഷേഖ് താനൂനിന്റെ നിര്യാണത്തിൽ യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി.