കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
156

കഴിഞ്ഞ 19ന് വെള്ളിയാഴ്ച രാവിലെ കരിഞ്ചോലയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും ആളൊഴിഞ്ഞ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കരിഞ്ചോല പെരിങ്ങോട് ദേവനന്ദ (15), എകരൂൽ സ്വദേശി പരപ്പിൽ വിഷ്ണു (21) എന്നിവരെയാണ് ബാലുശേരിയിലെ കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുവിന്റെ അമ്മയുടെ വീട് ഇതിനടുത്താണ്.

മൃതദേഹത്തിന് അഞ്ചു ദിവസത്തിലധികം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. ബാലുശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)