ലോറസ് അവാർഡ്; മികച്ച പുരുഷ താരം നൊവാക് ജോക്കോവിച്

0
254

ലോറസ് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരം ടെന്നിസ് താരം നൊവാക് ജോക്കോവിച്. സ്പാനിഷ് ഫുട്‌ബോളർ ഐതാന ബോൺമറ്റിയാണ് മികച്ച വനിതാ താരമായി തെരെഞ്ഞെടുക്കപ്പെട്ടത്. ‘ലോറസ് അവാർഡ്’ കായിക ഓസ്‌കാർ എന്നും അറിയപ്പെടുന്നുണ്ട്.

ഇത് അഞ്ചാം തവണയാണ് ജോക്കോവിച്ചിന് ലോറസ് അവാർഡ് ലഭിക്കുന്നത്. 2013, 2015, 2016, 2019 വർഷങ്ങളിൽ താരം പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

മികച്ച ടീമിനുള്ള പുരസ്‌കാരം ലോകകപ്പ് നേടിയ സ്‌പെയിൻ വനിത ഫുട്‌ബോൾ ടീമിനാണ്. തിരിച്ചുവരവിനുള്ള പുരസ്‌കാരം അമേരിക്കൻ ജിംനാസ്റ്റിക്‌സ് താരം സിമോൺ ബൈൽസ് സ്വന്തമാക്കിയപ്പോൾ ബ്രേക്ക് ത്രൂ ഓഫ് ദി ഇയർ പുരസ്‌കാരം റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനും ലഭിച്ചു.