തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ട് വൈകിയതിന് പിന്നിൽ പോലീസ്; നടപടി സ്വീകരിച്ച് സർക്കാർ

0
106

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ നടപടി സ്വീകരിച്ച് സർക്കാർ. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകനെയും അസിസ്റ്റൻ്റ് കമ്മീഷണർ സുദർശനെയും തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയോടെ സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ട് വൈകിയതിന് പിന്നിൽ പൊലീസാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

തുടർന്നാണ് തെരെഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതിയോടെ സർക്കാർ നടപടി സ്വീകരിച്ചത്. പരാതികൾ പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.