ഡൽഹി ക്യാപിറ്റൽസിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 67 റൺസ് ജയം

0
205

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 67 റൺസ് വിജയം. 267 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 199 റൺസിന് പുറത്തായി. 66 റൺസെടുത്ത ജേക്ക് ഫ്രേസറും 44 റൺസെടുത്ത ക്യാപ്റ്റൻ ഋഷഭ് പന്തും ഡൽഹിക്ക് വേണ്ടി പൊരുതി.

ഹൈദരാബാദിനായി ടി നടരാജന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 266 റണ്‍സ് എടുത്തത്. ട്രാവിസ് ഹെഡ് 89ഉം ഷഹബാസ് 59ഉം അഭിഷേക് ശര്‍മ 46ഉം റണ്‍സ് എടുത്തു. സീസണില്‍ ഇത് മൂന്നാം തവണയാണ് ഹൈദരാബാദ് 250 കടക്കുന്നത്. അഞ്ചാം ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും പാറ്റ് കമ്മിന്‍സിനും സംഘത്തിനും ആയി. അഞ്ചാം തോല്‍വി വഴങ്ങിയ ഡല്‍ഹി എട്ടാം സ്ഥാനത്തേക്കും വീണു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ ഓപ്പണര്‍ പൃഥ്വി ഷാ ആദ്യ നാല് പന്തില്‍ ബൗണ്ടറി നേടി. അഭിഷേക് പൊരല്‍ 22 പന്തില്‍ 42 റണ്‍സും ജേസ് ഫ്രേസര്‍ 18 പന്തില്‍ റണ്‍സും എടുത്തതാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ട്രിസ്റ്റന്‍ 11 പന്തില്‍ 10 റണ്‍സും റിഷഭ് പന്ത് 35 പന്തില്‍ നിന്ന് 44 റണ്‍സും നേടി.