പോളിംഗ് ചട്ടം ലംഘിച്ചതിന് വിജയ്‌ക്കെതിരെ കേസ്

0
121

പോളിംഗ് ചട്ടം ലംഘിച്ചതിന് തമിഴ്‌ നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡൻ്റുമായ വിജയ്‌ക്കെതിരെ കേസ്. വോട്ടെടുപ്പ് ദിവസം ജനക്കൂട്ടവുമായി പോളിങ് സ്റ്റേഷനിൽ പോളിംഗ് സ്‌റ്റേഷനിലെത്തിയതിനാണ് കേസ്. ആളുകൾ കൂട്ടത്തോടെ ബൂത്തിൽ എത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്.

ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് ലഭിച്ച പരാതിയിലാണ് കേസ്. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ വിജയ് ഇരുനൂറിലധികം ആളുകളെ ഒപ്പം കൂട്ടി പൊതുശല്യമുണ്ടാക്കിയെന്നതാണ് പരാതി.

വിജയുടെ ആരാധകർ പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറിയിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.