പുതിയ പാർട്ടി രൂപീകരിച്ച് സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്

0
731

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുൻ ജില്ലാ പ്രസിഡൻ്റും യുഡിഎഫ് ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചാണ് അദ്ദേഹം എൻഡിഎയിൽ ചേരുന്നത്.

കോട്ടയത്ത് സജി മഞ്ഞക്കടമ്പില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനിലാണ് തീരുമാനങ്ങളെടുത്തത്. മോന്‍സ് ജോസഫുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സജി മഞ്ഞക്കടമ്പില്‍ ജോസഫ് വിഭാഗം വിട്ടത്.

കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക്‌ സജിയുടെ നേതൃത്വത്തിലുള്ള യോഗം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഇന്ന് മണ്ഡലത്തിലെത്തുമ്പോള്‍ സജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും.

ദിനേശ് കര്‍ത്ത, നിരണം രാജന്‍, പ്രൊഫ. ബാലു ജി.വെള്ളിക്കര, സെബാസ്റ്റ്യന്‍ മണിമല, മോഹന്‍ദാസ് അമ്പലറ്റില്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വേദിയില്‍ സി എഫ് തോമസിന്റെയും കെ.എം മാണിയുടെയും ചിത്രം വെച്ചിട്ടുണ്ടായിരുന്നു.