മൊറയൂർ പഞ്ചായത്ത് പൊതുകുളത്തിൽ മംഗലാപുരം സ്വദേശിയുടെ മൃതദേഹം

0
41

മംഗലാപുരം ഉള്ളാൾ സ്വദേശിയുടെ മൃതദേഹം പള്ളിക്കുളം എന്നറിയപ്പെടുന്ന മൊറയൂർ പഞ്ചായത്ത് പൊതുകുളത്തിൽ കണ്ടെത്തി. 48 കാരനായ സിദ്ദിഖ് ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ മോങ്ങം അങ്ങാടിക്ക് സമീപത്തെ കുളത്തിലാണ് മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

അമ്മാവൻ്റെ മകളെ വിവാഹം കഴിച്ച സിദ്ദിഖ് മോങ്ങാട്ട് താഴെ പറമ്പിലെ വീട്ടിലാണ് താമസിച്ചിരുന്നത്. കൊണ്ടോട്ടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.