അന്തർസംസ്ഥാന സർവീസിന് നവകേരള ബസ് ഉപയോഗിക്കാൻ കെഎസ്ആർടിസിയുടെ പദ്ധതി

0
2581

അന്തർസംസ്ഥാന സർവീസിന് നവകേരള ബസ് ഉപയോഗിക്കാൻ കെഎസ്ആർടിസിയുടെ പദ്ധതി. കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് സർവീസ് നടത്തുക. ഉയർന്ന നിരക്കിലായിരുക്കും സർവീസ്. സ്‌റ്റേറ്റ് കാരേജ് പെർമിറ്റ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നവകേരള ബസിൻ്റെ സർവീസ് സംബന്ധിച്ച് തീരുമാനമുണ്ടാകും.

മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്.