വോട്ടർമാർക്കെതിരെ ഭീഷണി പ്രസംഗവുമായി അസമിലെ ബിജെപി എംഎൽഎ

0
197

വോട്ടർമാർക്കെതിരെ ഭീഷണി പ്രസംഗവുമായി അസമിലെ ബിജെപി എംഎൽഎ ബിജോയ് മല്ലകർ. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ വീട്ടിലേക്ക് ബുൾഡോസർ വരുമെന്ന് ബിജോയ് മല്ലക്കാർ ഭീഷണിപ്പെടുത്തി.

രത്തബാരി മണ്ഡലത്തിൽ നടന്ന ബിജെപിയുടെ പ്രചാരണ പരിപാടിയിലാണ് എംഎൽഎ ജനങ്ങളെ ഭീഷണിപ്പെടുത്തിയത്. പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃപാനാഥ് മല്ലയുടെ പ്രചരണ പരിപാടിയിലാണ് എം.എല്‍.എയുടെ പരാമര്‍ശം. ‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും. ഞങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് എന്താണ് സംഭവിക്കുകയെന്ന് നിങ്ങള്‍ക്ക് അറിയാം. വീട്ടുമുറ്റത്ത് ബുള്‍ഡോസര്‍ വരും,’ ബിജോയ് മല്ലകര്‍ പറഞ്ഞു.

സംഭവം ഇതിനോടകം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് പിടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എം.എല്‍.എക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.